
പന്തളം കൊട്ടാരത്തിൽ മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശി പിടിയിലായി. ഇന്നലെ രാത്രിയോടെയാണ് കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിൽ ദീപാ വർമ്മയുടെ വീട്ടിൽ മോഷണ ശ്രമം നടന്നത്. പശ്ചിമബംഗാൾ സ്വദേശി 46കാരനായ സുധാകർ ആണ് പിടിയിൽ ആയത്. കള്ളനെ സിസിടിവിയിലൂടെ കണ്ട ദീപാ വർമ്മ ബഹളം വെച്ചപ്പോൾ സമീപത്ത് ഉള്ള ബന്ധു എത്തിയാണ് കള്ളനെ പിടികൂടിയത്. ഉടൻ പന്തളം പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.






