കടുത്ത സാമ്പത്തിക പ്രതിസന്ധി ; കോട്ടയം കുമരകത്ത് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ ; ഒളിവിൽ കഴിഞ്ഞ വൈക്കം സ്വദേശിയെ കുമരകം പൊലീസ് പിടികൂടി
സ്വന്തം ലേഖകൻ
കോട്ടയം: കുമരകത്ത് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വൈക്കം തലയാഴം കിഴക്കേ കരിയത്തറ സാബു (51) വാണ് പൊലീസ് പിടിയിലായത്. സാമ്പത്തിക പ്രതിസന്ധിമൂലമാണ് മാല മോഷ്ടിക്കാൻ ശ്രമിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം കുമരകം അപ്സരക്ക് സമീപമുള്ള ഇരുമ്പ് കടയിലാണ് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചത്. കുമരകം അമ്മങ്കരി പുത്തൻപറമ്പില്‍ തമ്പാ ന്റെ ഭാര്യ ഗീതമ്മ (60) യുടെ മാലയാണ് പൊട്ടിച്ചെടുക്കാൻ ശ്രമം നടത്തിയത്.
ഇരുമ്പ്കടയിൽ ബൈക്കില്‍ എത്തിയ യുവാവ് കടയ്ക്കുള്ളില്‍ കയറിയ ശേഷം വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വീട്ടമ്മ ബഹളം വച്ചതിനെ തുടർന്ന് പ്രതി വീട്ടമ്മയുടെ മുഖത്ത് ഇടിച്ചു.
മൂക്കിന് പരുക്കേറ്റുവീണ വീട്ടമ്മ നിലവിളിച്ച് ഒച്ച വച്ചതോടെ പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി പരുക്കേറ്റ ഗീതമ്മയെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്ളിൽ നടത്തിയ പരിശാധനയിലാണ് കുമരകം പൊലീസ് പ്രതിയെ പിടികൂടിയത്.