
കോട്ടയം കറുകച്ചാലിൽ അയല്‍വാസിയുടെ കാറിന് തീയിടുന്നതിനിടെ എഴുപതുകാരനു ഗുരുതരമായി പൊള്ളലേറ്റു
കറുകച്ചാല്‍: അയല്‍വാസിയുടെ കാറിനു തീയിടുന്നതിനിടയില്‍ എഴുപതുകാരനു ഗുരുതരമായി പൊള്ളലേറ്റു. ചമ്പക്കര പള്ളിപ്പടിക്ക് സമീപം അരിമാലില്‍ ചന്ദ്രനാ( 70)ണ് ഗുരുതരമായി പൊള്ളലേറ്റത്.
വ്യാഴാഴ്ച രാത്രി ഏഴരയോടെ മാന്തുരുത്തി കണ്ണംപള്ളി ടോമിച്ചന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനാണ് ചന്ദ്രന് തീയിട്ടത്.
വീട്ടുമുറ്റത്തുനിന്നും തീയും പുകയും ഉരുന്നതു കണ്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാറിന്റെ ഒരുവശത്തും ജനലിനും തീ കത്തുന്നതാണ് കണ്ടത്. സമീപത്തുണ്ടായിരുന്ന ചന്ദ്രനു പൊള്ളലേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിക്കൂടിയ അയല്‍വാസികള്‍ ചേര്‍ന്നു തീണയയ്ക്കുകയും കറുകച്ചാല്‍ പോലീസെത്തി ചന്ദ്രനെ കോട്ടയം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതായും ചന്ദ്രനുമായി യാതൊരുവിധ പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്നും ടോമിച്ചന് പറഞ്ഞു.
Third Eye News Live
0