play-sharp-fill
കപ്പയ്ക്ക് പൊന്നുംവില; മൂടോടെ പൊക്കി  കള്ളന്‍മാര്‍; കോട്ടയം ജില്ലയിലെ കറുകച്ചാല്‍, വാഴൂര്‍, മാന്തുരുത്തി എന്നിവിടങ്ങളിൽ കപ്പ മോഷണം പതിവാകുന്നു; കൃഷിയിടത്തിന് കാവലിരിക്കേണ്ട ഗതികേടിൽ കര്‍ഷകര്‍

കപ്പയ്ക്ക് പൊന്നുംവില; മൂടോടെ പൊക്കി കള്ളന്‍മാര്‍; കോട്ടയം ജില്ലയിലെ കറുകച്ചാല്‍, വാഴൂര്‍, മാന്തുരുത്തി എന്നിവിടങ്ങളിൽ കപ്പ മോഷണം പതിവാകുന്നു; കൃഷിയിടത്തിന് കാവലിരിക്കേണ്ട ഗതികേടിൽ കര്‍ഷകര്‍

സ്വന്തം ലേഖിക

കോട്ടയം: പത്ത് രൂപയ്ക്ക് പോലും വേണ്ടാതെ കിടന്ന കപ്പയ്ക്ക് പൊടുന്നനെ വിലകയറിയതോടെ മൂടോടെ പറമ്പില്‍ നിന്ന് മോഷ്ടിക്കുന്ന സംഭവങ്ങള്‍ കൂടി.

40ന് മുകളിലാണ് കപ്പയ്ക്ക് വില. കറുകച്ചാല്‍, വാഴൂര്‍ പഞ്ചായത്തുകളിലാണ് മൂട് കണക്കിന് കപ്പ അടുത്തിടെ മോഷണം പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാന്തുരുത്തിയില്‍ ചേന്നാട്ട് സ്വദേശി ജിമ്മിച്ചന്‍ പാട്ടത്തിനെടുത്ത കൃഷിയിടത്തിലെ 150 മൂട് കപ്പ മോഷണം പോയതാണ് അവസാനത്തെ സംഭവം. കപ്പയ്ക്ക് നല്ല വിലയായതോടെ കര്‍ഷകര്‍ കൃഷിയിടത്തിന് കാവലിരിക്കേണ്ട ഗതികേടിലാണ്.

കപ്പയ്ക്ക് തുടക്കത്തിലുണ്ടായ ക്ഷാമത്തെ തുടര്‍ന്നാണ് വിലകയറിയതെങ്കിലും കൃഷി വ്യാപകമായതോടെ ഉത്പാദനം കൂടി. എന്നിട്ടും കാര്യമായി വില കുറഞ്ഞില്ല.

ക്രിസ്മസ്, ന്യൂ ഇയര്‍ സീസണായതോടെ വന്‍ ഡിമാന്‍ഡാണ്. ടൂറിസം മേഖല സജീവമായതും കപ്പയ്ക്ക് വി.ഐ.പി പരിഗണന കിട്ടി. ഷാപ്പുകളില്‍ ഉള്‍പ്പെടെ കപ്പ പുഴുക്കിന് ആവശ്യക്കാരേറി.