
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ മുക്കുപണ്ടം പണയംവെച്ച് 30 ലക്ഷം രൂപയുടെ തട്ടിപ്പ്; യൂണിയന്‍ ബാങ്കിന്റെ ശാഖയിൽ പതിമൂന്നുപേരുടെ പേരില്‍ പണയം വച്ച ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തി; അന്വേഷണമാരംഭിച്ച് പൊലീസ്
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ മുക്കുപണ്ടം പണയം വച്ച് 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി. യൂണിയന്‍ ബാങ്കിന്റെ ശാഖയിൽ 13 പേരുടെ പേരില്‍ പണയം വച്ച ആഭരണങ്ങളാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. ബാങ്ക് അധികൃതര്‍ കാത്തിരപ്പള്ളി പൊലീസില്‍ പരാതി നല്‍കി.
ഇന്റേണല്‍ ഓഡിറ്റിങ്ങിനിടെ ബാങ്ക് ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണയമുരുപ്പടികള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്.
തട്ടിപ്പില്‍ അപ്രൈസര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അപ്രൈസര്‍ക്ക് മുക്കുപണ്ടമാണെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധമുള്ള ആഭരണങ്ങളാണോ പണയപ്പെടുത്തിയതെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0