Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ പരുന്തിന്റെ ആക്രമണത്തിൽ ഭയന്ന് നാട്ടുകാർ. കടുത്തുരുത്തി മുളക്കുളം പഞ്ചായത്തിലെ കാരിക്കോടിലാണ് കഴിഞ്ഞ ദിവസം രണ്ടു കുട്ടികളുടെ ചെവിക്കും കണ്ണിനും പരുന്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.

ഇന്നലെ പുത്തൻ കുളങ്ങരയിൽ അനഘ ഷാജിക്ക് നേരെയായിരുന്നു ആക്രമണം. കാര്യമായ പരിക്കേൽക്കാതെ അനഘ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാരിക്കോട് വായനശാലയ്ക്കു സമീപവും പരിസര പ്രദേശങ്ങളിലുമാണു പരുന്തിന്റെ ഭീഷണി. മരശിഖരങ്ങളിലും വീടുകളുടെ മേൽക്കൂരകളിലുമാണു താവളം.

ആളുകൾ പുറത്തിറങ്ങിയാൽ പരുന്ത് പാഞ്ഞെത്തി തലയിലും കണ്ണിലും കാതിലുമൊക്കെ കുത്തുകയും നഖങ്ങൾ ഉപയോഗിച്ച് ആഴത്തിൽ ആക്രമിക്കുകയുമാണ്.

പേടിച്ച് ആളുകൾ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. പലരും തലയിൽ ഹെൽമറ്റ് വച്ചാണ് പുറത്തിറങ്ങുന്നത്. പരുന്തിനെ പേടിച്ച് കുട്ടികളെ മാതാപിതാക്കൾ വാഹനങ്ങളിലാണ് സ്കൂളിലേക്ക് വിടുന്നത്. ഭക്ഷണം ലഭിക്കാത്തതു മൂലമാണ് പരുന്ത് ആളുകളെ ആക്രമിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.