
സ്വന്തം ലേഖിക
പാലക്കാട്: ചെറുതുരുത്തിയില്‍ ഭാരതപുഴയിലെ തടയണയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.
ചെറുതുരുത്തിയിലെ തടയണയില്‍ തട്ടിനില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ആദ്യം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുഞ്ഞിന്റെതെന്ന് തോന്നുന്ന നാല് ദിവസം പഴക്കമുളള മൃതദേഹമാണ് കണ്ടത്.
പൊക്കിള്‍ക്കുടി മുറിച്ച് മാറ്റിയ നിലയിലാണ് മൃതദേഹം.
തടയണയുടെ ഷട്ടറില്‍ തട്ടി കമിഴ്‌ന്ന് കിടക്കുന്ന നിലയിലായിരുന്നു.
അതിനാല്‍ കുട്ടി ആണോ പെണ്ണോ എന്ന് പ്രാഥമികമായി തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
മൃതദേഹം ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണകാരണത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







