Spread the love

കോഴിക്കോട് : ദേശീയ പാതാ നിർമാണം എങ്ങുമെത്താതായതോടെ വടകര അഴിയൂർ-വെങ്ങളം റീച്ചിലെ ഉപകരാർ എടുത്ത നിർമാണ കമ്പനിയായ വാഗാഡ് കമ്പനിയെ മാറ്റി.നിർമാണ കരാർ എടുത്ത അദാനി എന്റർ പ്രൈസസാണ് വാഗാഡിനെ മാറ്റിയത്.

video
play-sharp-fill

കെല്ലർ ഗ്രൂപ്പും, ഗള്‍ഫാർ ഗ്രൂപ്പും ആണ് പുതിയ ഉപകരാർ എടുത്തത്. പുതിയ കമ്പനി നിർമാണ പ്രവർത്തി തുടങ്ങിക്കഴിഞ്ഞു. ദേശീയപാതയില്‍ നിർമാണം ഏറ്റവും ഇഴയുന്നത് വടകര അഴിയൂർ-വെങ്ങളം റീച്ചിലാണ്.

40 ശതമാനം മാത്രമാണ് ഈ റീച്ചില്‍ നിർമാണം നടന്നത്. വടകര മേല്‍പ്പാല നിർമാണവും ഇതുവരെ തുടങ്ങിയിട്ടില്ല . മുക്കാളിയില്‍ മണ്ണിടിഞ്ഞ ഭാഗം രണ്ടു വർഷം ആയിട്ടും പരിഹരിച്ചിട്ടില്ല. ഉപകരാറില്‍ അഴിമതി ആരോപണവും ഉയർന്നിരുന്നു. ഇതോടെയാണ് വടകര അഴിയൂർ-വെങ്ങളം റീച്ചിലെ ഉപകരാർ എടുത്ത നിർമാണ കമ്പനിയായ വാഗാഡ് കമ്പനിയെ മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group