അസമിൽ നിന്നും വിൽപ്പനയ്ക്കായി ട്രെയിൻ മാർഗ്ഗം കടത്തിയത് 1.950 കിലോ കഞ്ചാവ്; കോട്ടയം റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി അസം സ്വദേശി എക്സൈസ് പിടിയിൽ

അസമിൽ നിന്നും വിൽപ്പനയ്ക്കായി ട്രെയിൻ മാർഗ്ഗം കടത്തിയത് 1.950 കിലോ കഞ്ചാവ്; കോട്ടയം റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി അസം സ്വദേശി എക്സൈസ് പിടിയിൽ

കോട്ടയം: അസാമിൽ നിന്നും വില്പനയ്ക്കായി ട്രെയിൻ മാർഗ്ഗം കോട്ടയത്ത് എത്തിച്ച 1.950 കിലോ കഞ്ചാവ് മായി പ്രതി അറസ്റ്റിൽ.

അസാം സ്വദേശി നൂർ ഇസ്ലാം ഷേക്ക് ( 43 ) നെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും പാർട്ടിയും ചേർന്ന് പിടികൂടിയത.

എക്സൈസ് കമ്മീഷണർ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്താൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടി കൂടാനായത്. ഇയാളുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രതി കോട്ടയത്ത് പല സ്ഥലത്തും തങ്ങുന്നതായും ഓരോ ആഴ്ച തോറും ആസ്സാമിലേക്ക് പോവുനതായും അവധി ദിവസങ്ങൾ കണക്കാക്കി കഞ്ചാവുമായി തിരികെ വരുന്നതെന്നും മനസ്സിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആസ്സാമിൽ നിന്നും കഞ്ചാവുമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി പ്രധാന കവാടം ഒഴിവാക്കി റെയിൽവേ സ്റ്റേഷന്റെ പിൻവശത്ത് കൂടി രക്ഷപെടുകയായിരുന്നു ഇയാളുടെ പതിവ് രീതി. ഞായറാഴ്ച രാത്രിയിൽ കഞ്ചാവുമായി റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്തുകൂടി രക്ഷപെടുവാൻ ശ്രമിക്കുന്നതിനിടയിൽ മഫ്തിയിൽ കാത്ത് നിന്ന എക്സൈസുകാർ ഇയാളെ പിടികൂടുകയായിരുന്നു.

കോട്ടയം നഗരത്തിലെ അന്യ സംസ്ഥാനക്കാരയ വിൽപനക്കാർക്ക് മൊത്തമായും , ചില്ലറയായും മയക്ക് മരുന്ന് വിൽക്കുന്ന കണ്ണികളിൽ പ്രധാനിയാണ് ഇയാൾ എന്ന് എക്സൈസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

റെയ്ഡിൽ എക്സൈസ് സ്പെഷ ൽ സ്ക്വാഡ് അൽഫോൻസ് ജേക്കബ്, പ്രിവന്റീവ് ഓഫീസർ കെ ആർ ബിനോദ് സിവിൽ എക്സൈസ് ഓഫീസർമാരായ ർജിത്ത് കൃഷ്ണ, നിമേഷ് എസ് എന്നിവർ പങ്കെടുത്തു.