play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (22/12/2022) ഗാന്ധിനഗർ, കൂരോപ്പട, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (22/12/2022) ഗാന്ധിനഗർ, കൂരോപ്പട, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (22/12/2022) ഗാന്ധിനഗർ, കൂരോപ്പട, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, HT ടച്ചിങ് എടുക്കുന്നതിനാൽ പെരുമ്പടപ്പ്, കണിയാൻകുളം, കുമരംകുന്ന്, തൊമ്മൻകവല, ചൂരക്കാവ്, പിണഞ്ചിറ കുഴി, ചാലാകരി, എന്നിവിടങ്ങളിൽ , 9 മുതൽ 1 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചെന്നാമറ്റം, കിസ്സാൻകവല ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

3. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് എസ് വളവ്, മേസ്തിരിപടി, ചാമപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

4.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഐക്കരകുന്ന്, പി.എച്ച്.സി, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ 5.30 വരെയും ചർച്ച്, സ്പ്രിങ്ങ്, വട്ടകുന്ന് എന്നീ ട്രാൻസ്ഫോർമുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

5. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ മെയിന്റൻസ് വർക്ക്‌ ഉള്ളതിനാൽ മേലുകാവ് പള്ളി, കളപ്പുരപ്പാറ, ചേലക്കുന്ന്, പെരിങ്ങാലി, വാളകം, കോലാനിതോട്ടം, മേച്ചാൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

6. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വൈ. എം. എ, റെഡിമെയ്ഡ്, ഫ്ലോറട്ടെക്സ്, മുട്ടത്തുകടവ്, കൂമ്പാടി, കാവനാടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

7. തെങ്ങണാ ഇലട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിക്കണ്ടം ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

8. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അടിവാരം, വരമ്പനാട്, 4 സെന്റ് കോളനി ട്രാൻസ്ഫോർമർ പരിധിയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്കുമായി ബന്ധപ്പെട്ട് രാവിലെ 9 മുതൽ 1 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

9. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുമരങ്കേരി , പിച്ചി മറ്റം, കൊട്ടാരം , ശംബുവൻ തറ , മോനി , കപ്പുഴകേരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

10. പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന പോളച്ചിറ പാലം, പാലമൂട് സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണിവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

11. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5. 30 വരെ രാമപുരം അമ്പലം, വരുവകാല, തമ്മത്ത്, പള്ളിയമ്പുറം, പാലവേലി, വെള്ളകല്ല് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും