
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്ഥാപനത്തിന്റെ അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചതിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.
മുഖ്യമന്ത്രി മംഗലാപുരത്ത് ആര്യാടന്‍ മുഹമ്മദിന്റെ ബന്ധുവിനെ സന്ദര്‍ശിച്ചതും, ആര്‍എസ്എസ് അനുഭാവികളെ പ്രധാന പദവികളില്‍ നിയമിക്കുന്നതും, പി.എം. ശ്രീ വിഷയവും ഉള്‍പ്പെടെ പരാമര്‍ശിച്ച വസീഫ്, സംസ്ഥാനത്ത് നടക്കുന്നതെല്ലാം സംശയങ്ങള്‍ക്ക് ഇടയാക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ അഭിഭാഷകനെ തന്നെ ദേവസ്വം വകുപ്പിന്റെ അഭിഭാഷകനായി നിയമിച്ചതാണ് ഏറ്റവും ഗുരുതരമായ വിഷയമെന്നും അദ്ദേഹം ആരോപിച്ചു.
2019-ല്‍ ശബരിമല ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സംശയമുനയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സ്വര്‍ണം വേര്‍തിരിക്കാനുള്ള സാങ്കേതിക വിദ്യ സ്ഥാപനത്തിനില്ലായിരുന്നുവെന്നും, 474.9 ഗ്രാം സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതായും കോടതി നടപടിക്കിടെ പരാമര്‍ശമുണ്ടായിരുന്നു. അതേസമയം, ദേവസ്വം വകുപ്പില്‍ പ്രത്യേകമായി സൃഷ്ടിച്ച സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ തസ്തികയിലേക്കാണ് കെ.ബി. പ്രദീപിനെ നിയമിച്ചതെന്നും, സര്‍ക്കാര്‍ മൂന്ന് പ്രത്യേക ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിയമിച്ച ഉത്തരവില്‍ അദ്ദേഹത്തിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും വസീഫ് ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group







