
കോട്ടയം: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഉൾക്കൊണ്ട് “ഫുട്ബോളാണ് ലഹരി” എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി കോട്ടയം ജില്ലാ വിമുക്തി മിഷൻ എം.ടി. സെമിനാരി സ്കൂളിൽ ‘സൗഹൃദ പെനാൽറ്റി ഷൂട്ടൗട്ട്’ പ്രദർശന മത്സരം സംഘടിപ്പിച്ചു.
കോട്ടയം ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രീ അശോക് കുമാർ എസ് പരിപാടി കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സുനില വർഗീസ് സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ സാബു ചെങ്ങാലിമൊട്ട് അധ്യക്ഷത വഹിച്ചു. കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ശ്രീ അഖിൽ എ, പ്രിവന്റീവ് ഓഫീസർ ശ്രീ സാജു, വിമുക്തി കോർഡിനേറ്റർ ശ്രീമതി അനീഷ കെ.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റൂബി ജോൺ നന്ദി രേഖപ്പെടുത്തി. ആകെ 48 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.







