കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു; പനച്ചിക്കാട് സ്വദേശിയെ ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചു

കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു; പനച്ചിക്കാട് സ്വദേശിയെ ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചു.

പനച്ചിക്കാട് ചാന്നാനിക്കാട് ഭാഗത്ത് വാലുപറമ്പിൽ വീട്ടിൽ ഷിബു മകൻ അജിത്ത് (22) നെയാണ് ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ചാന്നാനിക്കാട് സ്വദേശിയെ കുപ്പിയും, കത്തിയും ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയാവുകയും തുടർന്ന് കോടതി ഇയാൾക്ക് ഉപാധികളുടെ ജാമ്യം അനുവദിക്കുകയുമായിരുന്നു.

ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം ഇയാൾ പന്നിമറ്റം ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വീണ്ടും പ്രതിയാവുകയും ചെയ്തു. തുടർന്ന് കോടതി ഇയാൾക്ക് ഈ കേസിൽ ജാമ്യം അനുവദിക്കുകയായിരുന്നു.

ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കോടതിയിൽ ഇത്തരക്കാർക്കെതിരെ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ചിങ്ങവനം പോലീസ് സ്റ്റേഷൻ കോടതിയിൽ ഇയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുകയുമായിരുന്നു.

തുടർന്ന് ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി.ആർ ന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.