Spread the love

കോട്ടയം : ദീപിക മുൻ റസിഡൻ്റ് എഡിറ്റർ ടി.ദേവപ്രസാദ് രചിച്ച ‘കെ. എം മാണി രാഷ്രീയത്തിലെ കരുണ’ കേരള കോൺഗ്രസ് – എം ചെയർമാൻ ജോസ് കെ. മാണി എം.പി. പ്രകാശനംചെയ്തു.

video
play-sharp-fill

സാഹിത്യകാരൻ ഡോ. കുര്യാസ് കുമ്പളക്കുഴി പുസ്തകം ഏറ്റുവാങ്ങി .

കേരള രാഷ്ട്രീയത്തെ സസൂക്ഷമം നിരീക്ഷിക്കുന്ന പത്രപ്രവർത്തകനായ ടി. ദേവ പ്രസാദിൻ്റെ തികച്ചും വ്യത്യസ്തമായ ഒരു രചനയാണ് പുസ്തകമെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എം. മാണിയുടെ തികച്ചും സ്വകാര്യ നിമിഷങ്ങൾ പോലും പ്രതിപാദിച്ചാണ് ഇതിലെ രചനയെന്നും അദ്ദേഹം പറഞ്ഞു .

ടി ദേവപ്രസാദ് പുസ്തകത്തെ പരിചയപ്പെടുത്തി.മുൻ മന്ത്രി റോഷി അഗസ്റ്റിൻ ,മുൻ ഗവ. ചീഫ് വിപ്പ് ഡോ . എൻ . ജയരാജ് , മുൻ എം.എൽഎമാരായ സ്റ്റീഫൻ ജോർജ് , ജോബ് മൈക്കിൾ , സെബാസ്റ്യൻ കുളത്തുങ്കൽ , പ്രമോദ് നാരായണൻ തുടങ്ങിയവർ പങ്കെടുത്തു .