കോട്ടയം ജില്ലയിലെ മൂന്നിടങ്ങളില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് 30ന് രാവിലെ ഏഴ് മുതല്‍ ആറ് വരെ; വോട്ടെണ്ണല്‍ 31ന്;  വോട്ടെടുപ്പ് ദിനത്തിൽ വാർഡുകളിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി; ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി

കോട്ടയം ജില്ലയിലെ മൂന്നിടങ്ങളില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് 30ന് രാവിലെ ഏഴ് മുതല്‍ ആറ് വരെ; വോട്ടെണ്ണല്‍ 31ന്; വോട്ടെടുപ്പ് ദിനത്തിൽ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി; ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി

കോട്ടയം: ജില്ലയില്‍ മൂന്നിടങ്ങളില്‍ 30നു തദ്ദേശ ഉപതെരഞ്ഞെടുപ്പിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

പനച്ചിക്കാട് പഞ്ചായത്തിലെ പൂവന്‍തുരുത്ത് (വാര്‍ഡ് 20), വാകത്താനം പഞ്ചായത്തിലെ പൊങ്ങന്താനം (11), വൈക്കം ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് (1) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്.


പനച്ചിക്കാട്ട് ഭരണം യുഡിഎഫിനും വാകത്താനം, ചെമ്പ് പഞ്ചായത്തുകളില്‍ ഭരണം എല്‍ഡിഎഫിനുമാണ്. മൂന്നു വാര്‍ഡുകളിലെയും ഫലം ഭരണത്തെ ബാധിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനച്ചിക്കാട് പഞ്ചായത്തില്‍ 23 വാര്‍ഡുകളാണുള്ളത്. യുഡിഎഫ് -ഒന്‍പത്, എല്‍ഡിഎഫ്- എട്ട്, ബിജെപി – അഞ്ച്, സ്വതന്ത്രന്‍- ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. 20-ാം വാര്‍ഡ് എല്‍ഡിഎഫ് അംഗത്തിനു സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ രാജി വച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ്.

വാകത്താനം പഞ്ചായത്തില്‍ 20 വാര്‍ഡുകള്‍. കക്ഷിനില: യുഡിഎഫ്- ഏഴ്, എല്‍ഡിഎഫ്- 12, സ്വതന്ത്രന്‍- ഒന്ന്. യുഡിഎഫ് അംഗം മരിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ്.

ചെമ്പ് പഞ്ചായത്തില്‍ 15 വാര്‍ഡുകളുണ്ട്. യുഡിഎഫ്- അഞ്ച്, എല്‍ഡിഎഫ്- ഒന്‍പത്, ബിജെപി -ഒന്ന്. ഒന്നാം വാര്‍ഡ് എല്‍ഡിഎഫ് അംഗം ശാലിനി മധു തുടര്‍ച്ചയായി പഞ്ചായത്ത് കമ്മിറ്റികളില്‍ ഹാജരാകാതെ വന്നതോടെ അയോഗ്യയായി.

30ന് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്. തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളുടെ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും 30നും പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന സ്‌കൂളുകള്‍ക്ക് 29, 30 തീയതികളിലും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 31നാണ് വോട്ടെണ്ണല്‍.