Spread the love

തിരുവനന്തപുരം : കഴിഞ്ഞ ആറു വർഷത്തിനിടെ ഇതാദ്യമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പാർട്ടി പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയനു രൂക്ഷ വിമർശനം.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്കു സർക്കാരിനെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കാരണക്കാരാണെന്നായിരുന്നു സെക്രട്ടേറിയറ്റിലെ പൊതുവികാരം.

video
play-sharp-fill

മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വഴിക്കുപോയപ്പോള്‍ മന്ത്രിമാർ തോന്നിയതുപോലെ പ്രവർത്തിച്ചു. ആർക്കും ആരെയും നിയന്ത്രിക്കാനായില്ല. തോല്‍വിയില്‍ കൂട്ടുത്തരവാദിത്തം പറഞ്ഞു മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും നേതാക്കള്‍ സ്വയം തിരുത്താൻ തയാറാകാത്തതു കമ്മ്യൂണിസ്റ്റു ബോധം നശിച്ചതുകൊണ്ടാണെന്നും സെക്രട്ടേറിയറ്റില്‍ കടുത്ത വിമർശനമുണ്ടായി.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന എല്ലാ പ്രവർത്തനങ്ങളും പാളിയെന്നതിന്റെ സൂചനയാണ് ഈ കടുത്ത തോല്‍വി. സർക്കാരിന്റെ നിയന്ത്രണം പാർട്ടിക്കുണ്ടായിരുന്നില്ല. പാർട്ടി സെക്രട്ടേറിയറ്റില്‍ നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടും സെക്രട്ടറിയോ മുഖ്യമന്ത്രിയോ അതിന്റെ ഗൗരവത്തില്‍ കൈകാര്യം ചെയ്തില്ല. മന്ത്രിമാർ അവരുടെ വഴിക്കും സ്റ്റാഫുകള്‍ അവരുടെ വഴിക്കും പ്രവർത്തിച്ചു.
മന്ത്രിമാരുടെ പ്രവർത്തനം പരിശോധിക്കുമെന്നു പറഞ്ഞതല്ലാതെ തീരുമാനം നടപ്പിലാക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റിനു കഴിഞ്ഞില്ലെന്നും സ്ഥാനാർഥി നിർണയം അപ്പാടെ പാളിയെന്നും നേതാക്കള്‍ വിമർശനം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരില്‍ പയ്യന്നൂരിലും തളിപ്പറന്പിലും പാർട്ടിക്കേറ്റ തോല്‍വിയില്‍ സമാധാനം പറഞ്ഞേ മതിയാകൂ. പാർട്ടി അംഗങ്ങളുടെയും അവരുടെ കൂടുംബത്തിന്റെയും വോട്ടുകള്‍ ഈ രണ്ടു മണ്ഡലങ്ങളിലും എതിരാളികള്‍ക്കു ലഭിച്ചതിന്റെ പൂർണ ഉത്തരവാദിത്തം കണ്ണൂരിലെ നേതൃത്വത്തിനു മാത്രമല്ല പാർട്ടി സംസ്ഥാന നേതൃത്വത്തിനുമുണ്ട്.

തളിപ്പറന്പില്‍ ഭാര്യയെ സ്ഥാനാർഥിയാക്കിയതിനു സോഷ്യല്‍ മീഡയയില്‍ ഉള്‍പ്പെടെ പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ ഉണ്ടായ വിമർശനവും കളിയാക്കലും ചോദിച്ചു വാങ്ങിയതു പോലെയാണു തോന്നിയത്. ഇക്കാര്യത്തില്‍ മുതിർന്ന നേതാവു കൂടിയായ മുഖ്യമന്ത്രി കാണിച്ച മൗനം ഗൗരവമുള്ളതാണ്.
അന്പലപ്പുഴയില്‍ പാർട്ടി വിട്ട ജി.സുധാകരൻ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചതിന്റെ ക്ഷീണം അടുത്തെങ്ങും മാറില്ലെന്നും അവിടുത്തെ പ്രശ്നങ്ങള്‍ക്കു കാരണം പക്വതയില്ലാത്ത ജില്ലാ നേതൃത്വമാണെന്നും വിമർശനമുണ്ടായി.പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ ഗൗരവമായ പരിശോധന വേണമെന്ന അഭിപ്രായമാണു സെക്രട്ടേറിയറ്റില്‍ ഭൂരിഭാഗം നേതാക്കളും പങ്കുവച്ചത്.
എന്നാല്‍ ഇക്കാര്യത്തില്‍ പാർട്ടി പോളിറ്റ്ബ്യൂറോയുടെ തീരുമാനം കൂടി വേണ്ടതിനാല്‍ ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പ്രതിപക്ഷ നേതാവിനെ സംബന്ധിച്ചു ചർച്ച ചെയ്തില്ല.

നേതൃത്വത്തിനെതിരേയുള്ള വിമർശനങ്ങള്‍
കൂട്ടുത്തരവാദിത്വം: പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഒഴിഞ്ഞുമാറാനാവില്ലെന്ന് യോഗത്തില്‍ അഭിപ്രായമുയർന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ ഇതാദ്യമായാണ് മുഖ്യമന്ത്രിക്കു നേരേ ഇത്രയും കടുത്ത വിമർശനം ഉയരുന്നത്.

നിയന്ത്രണമില്ലായ്മ:
സർക്കാരിന്മേല്‍ പാർട്ടിക്ക് നിയന്ത്രണമില്ലായിരുന്നു. മന്ത്രിമാരും സ്റ്റാഫുകളും സ്വന്തം നിലയ്ക്ക് പ്രവർത്തിച്ചതും ഏകോപനമില്ലായ്മയും പരാജയത്തിനു കാരണമായി.

കമ്യൂണിസ്റ്റ് ബോധം:
തെറ്റുകള്‍ തിരുത്താൻ നേതാക്കള്‍ തയാറാകാത്തത് കമ്യൂണിസ്റ്റ് ബോധം നശിച്ചതുകൊണ്ടാണെന്നും സെക്രട്ടേറിയറ്റില്‍ വിമർശനമുയർന്നു.

തെരഞ്ഞെടുപ്പ് പരാജയവും സ്ഥാനാർഥി നിർണയവും
കണ്ണൂരിലെ തിരിച്ചടി:

പാർട്ടി കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും പരാജയപ്പെട്ടത് ഗൗരവതരമാണ്. പാർട്ടി കുടുംബങ്ങളുടെ വോട്ടുകള്‍ പോലും എതിരാളികള്‍ക്ക് പോയത് നേതൃത്വത്തിന്റെ ഗുരുതര വീഴ്ചയായി കാണുന്നു.
തളിപ്പറമ്പിലെ സ്ഥാനാർഥിത്വം: സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തളിപ്പറമ്പില്‍ സ്ഥാനാർഥിയാക്കിയത് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പരിഹാസത്തിന് ഇടയാക്കിയെന്നും, ഈ വിഷയത്തില്‍ മുഖ്യമന്ത്രി പുലർത്തിയ മൗനം ശരിയായില്ലെന്നും വിമർശനമുണ്ട്.

ജി. സുധാകരന്റെ വിജയം: പാർട്ടി വിട്ട ജി. സുധാകരൻ അമ്പലപ്പുഴയില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത് പാർട്ടിക്കുണ്ടാക്കിയ ക്ഷീണം വലുതാണ്. ആലപ്പുഴയിലെ പക്വതയില്ലാത്ത ജില്ലാ നേതൃത്വമാണ് ഇതിനു കാരണമെന്നും യോഗം വിലയിരുത്തി.