
കോതമംഗലം: കോട്ടപ്പടിയില്‍ ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. രാവിലെ ആറരയ്ക്കാണ് സംഭവം. ചേറങ്ങനാല്‍ പത്തനാ പുത്തന്‍പുര (പാറയ്ക്കല്‍) അവറാച്ചന് (75) ആണ് പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ അവറാച്ചനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടക്കും ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ത്തോട്ടത്തില്‍ ടാപ്പിങ് ചെയ്തു കൊണ്ടിരുന്ന അവറാച്ചനെ കൊമ്ബന് പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിളി കേട്ട് ഓടി എത്തിയ താഴ തോട്ടത്തില്‍ ടാപ്പ് ചെയ്തു കൊണ്ടിരുന്ന കുര്യാക്കോസ് ആണ് പരിസരവാസികളെ കൂട്ടി ആശുപത്രിയില്‍ എത്തിച്ചത്.
വാരിയെല്ലിന് പിന്നിലും തുടയിലും പരിക്കേറ്റ പാടുണ്ട്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.







