Spread the love

തിരുവനന്തപുരം : കന്യാകുമാരി ജില്ലയില്‍ വില്‍പ്പന നടത്താനായി കഞ്ചാവ് എത്തിക്കുന്നതിനിടയില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

നാഗർകോവില്‍ അഴകിയ മണ്ഡപം ചെമ്ബൻവിള സ്വദേശി ഫ്രാൻസിസ് ഡെല്‍സണ്‍ (33) അരള്‍വായ് മൊഴി വടക്കേ തെരുവിലെ ഡെന്നീസ് (40) എന്നിവരെയാണ് കന്യാകുമാരി എസ്പിയുടെ സ്പെഷ്യല്‍ ടീം സംഘം പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ട് നാങ്കുനേരി ടോള്‍ ഗേറ്റില്‍ വച്ചാണ് എസ്‌ഐ മഹേശ്വര രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതികളെ പൊക്കിയത്.

ലോഡ് ഓട്ടയില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്നു കഞ്ചാവ്. ടോള്‍ ഗേറ്റില്‍ വെച്ച്‌ സംശയം തോന്നി ഓട്ടോ പരിശോധിച്ചപ്പോഴാണ് ചാക്കില്‍ പൊതിഞ്ഞ് ഒളിപ്പിച്ച മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തിയത്. ഇതോടെ പ്രതികളെയും ഓട്ടയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായവർ ആന്ധ്രപ്രദേശില്‍ നിന്നും ഏജന്‍റ് മുഖേന കഞ്ചാവ് വാങ്ങി കന്യാകുമാരി ജില്ലയിലെ സ്കൂള്‍, കോളേജ്, കേന്ദ്രീകരിച്ച്‌ വില്പന നടത്തുന്ന സംഘത്തില്‍ പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group