കൊറോണക്കാലത്ത് കുറുപ്പടിയില്ലാതെ ലഹരി സുലഭം..! കോട്ടയത്തെ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്നും വീര്യം കൂടിയ ഗുളികകൾ സുലഭമായി ലഭിക്കും; ലഹരി ലഭിക്കാനുള്ള ഗുളികകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും; തേർഡ് ഐ ന്യൂസ് ഇൻവെസ്റ്റിഗേഷൻ..!

കൊറോണക്കാലത്ത് കുറുപ്പടിയില്ലാതെ ലഹരി സുലഭം..! കോട്ടയത്തെ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്നും വീര്യം കൂടിയ ഗുളികകൾ സുലഭമായി ലഭിക്കും; ലഹരി ലഭിക്കാനുള്ള ഗുളികകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും; തേർഡ് ഐ ന്യൂസ് ഇൻവെസ്റ്റിഗേഷൻ..!

എ.കെ ശ്രീകുമാർ

കോട്ടയം: കൊറോണക്കാലത്ത് ലഹരിമരുന്നുകൾ കിട്ടാതെ വിഷമിക്കുന്ന മലയാളി യുവത്വത്തിന് വീര്യം കൂടിയ ലഹരിമരുന്നുകൾ കിട്ടാൻ വഴിയൊരുക്കി മെഡിക്കൽ സ്‌റ്റോറുകൾ.

ലഹരിമരുന്നായി ഉപയോഗിക്കാൻ സാധിക്കുന്ന ഗുളികകൾ പോലും ലഭിക്കാൻ ഒരു സ്ട്രിപ്പ് മാത്രം മതിയെന്നാണ് കോട്ടയത്ത് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്. കോട്ടയം നഗരത്തിലെ മൂന്നു കടകളിൽ തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ ഗുളികയുടെ സ്ട്രിപ്പോ, മൊബൈൽ ഫോണിൽ ഗുളികയുടെ ചിത്രമോ ഉണ്ടെങ്കിൽ ഏതു ഗുളികയും കിട്ടുന്ന സ്ഥിതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വ്യാഴാഴ്ച തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് വീര്യം കൂടിയ ലഹരിമരുന്നു ഗുളികകൾ പോലും കുറുപ്പടിയില്ലാതെ ലഭിക്കുമെന്നു അന്വേഷണത്തിൽ വ്യക്തമായത്. കഴിഞ്ഞ ദിവസം നഗരത്തിലെ മെഡിക്കൽ സ്റ്റോർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെയാണ് യുവാക്കളിൽ ചിലർ നഗരത്തിലെ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്നും വ്യാപകമായി വീര്യം കൂടിയ ലഹരി ഗുളികകൾ വാങ്ങുന്നതായി കണ്ടെത്തിയത്.

 

തുടർന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് അന്വേഷണവുമായി രംഗത്തിറങ്ങിയത്. ലഹരി മരുന്നായി ഉപയോഗിക്കാൻ സാധിക്കുന്ന ഗുളികകളിൽ ഒന്നിന്റെ സ്ട്രിപ്പ് സംഘടിപ്പിച്ച തേർഡ് ഐ ന്യൂസ് ലൈവ് സംഘം നഗരത്തിൽ അന്വേഷണം നടത്തുകയായിരുന്നു. ആദ്യം ശാസ്ത്രി റോഡിലെ മണർകാട് മെഡിക്കൽസിലാണ് ഞങ്ങൾ ആദ്യം എത്തിയത്. ഇവിടെ എത്തിയ ശേഷം ഗുളികയുടെ സ്ട്രിപ്പ് നൽകിയ ശേഷം, അഞ്ചു ഗുളിക നൽകാൻ ആവശ്യപ്പെട്ടു. യാതൊരു മടിയും കൂടാതെ ഗുളിക ഇവർ നൽകി.

തുടർന്നു ടിബി റോഡിലെ കൈരളി ഡ്രഗ് ഹൗസിൽ എത്തി. ഇവിടെയും സമാന രീതിയിൽ തന്നെ ഗുളികയുടെ സ്ട്രിപ്പ് നൽകിയ ശേഷം മരുന്ന് വാങ്ങി. തുടർന്നു ജനറൽ ആശുപത്രിയ്ക്കു മുന്നിലെ എം.ജി.എം മെഡിക്കൽസിൽ എത്തി. ഇവിടെയുണ്ടായിരുന്ന രണ്ടു വനിതാ ജീവനക്കാരെ ഈ മരുന്നിന്റെ ഫോട്ടോ, മൊബൈലിൽ കാട്ടി. തുടർന്നു, ഈ മരുന്നിന്റെ ഫോട്ടോ കണ്ടതും ജീവനക്കാരി എത്തി മരുന്ന് എടുത്ത് നൽകി.

വീര്യം കൂടിയ ലഹരിമരുന്നുകൾ മെഡിക്കൽ സ്‌റ്റോറിൽ നിന്നും സുഗമമായി ലഭിക്കുമെന്നു വ്യക്തമാകുന്നതാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. കൊറോണക്കാലത്ത് പോലും വീര്യം കൂടിയ ലഹരി മരുന്നുകൾ ജില്ലയിൽ സുഗമമായി ലഭിക്കുമെന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.