ഇല്ലിക്കൽ തിരുവാർപ്പ് റോഡ് തകർച്ച: തിരുവാർപ്പിലും ഇല്ലിക്കലിലും ശുദ്ധജല വിതരണം മുടങ്ങും; പ്രതിസന്ധിയിലായി ജലവിതരണം

ഇല്ലിക്കൽ തിരുവാർപ്പ് റോഡ് തകർച്ച: തിരുവാർപ്പിലും ഇല്ലിക്കലിലും ശുദ്ധജല വിതരണം മുടങ്ങും; പ്രതിസന്ധിയിലായി ജലവിതരണം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഇല്ലിക്കൽ തിരുവാർപ്പ് റോഡ് വിണ്ടു കീറി തകർന്നു വിണതോടെ പ്രതിസന്ധിയിലായി ജലവിതരണം. താഴത്തങ്ങാടി ഇല്ലിക്കൽ തിരുവാർപ്പ് പ്രദേശത്തെ ജല വിതരണം റോഡ് നിർമ്മാണം പൂർത്തിയാകും വരെ മുടങ്ങുമെന്ന് ഉറപ്പായി.

റോഡ് തകർന്നതിനൊപ്പം പ്രദേശത്തെ പൈപ്പ് ലൈനും തകർന്നിരുന്നു. റോഡ് ഇടിഞ്ഞതോടെ റോഡിലുണ്ടായിരുന്ന പൈപ്പ് ലൈൻ വലിഞ്ഞു പോകുകയും ചെയ്തു. ഇതോടെയാണ് തിരുവാർപ്പ് മേഖലയിലേയ്ക്കുള്ള ജല വിതരണം പൂർണമായും സ്തംഭിച്ചത്. പൈപ്പ് പൈൻ വളഞ്ഞു പോയതോടെ പ്രദേശത്തെ നാട്ടുകാർക്ക് മുഴുവൻ വെള്ളം കിട്ടാത്ത അവസ്്ഥയുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ തിരുവാർപ്പ് പഞ്ചായത്തിലെ പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന്, പതിനഞ്ച് , പതിനാറ് വാർഡുകളിലെ ജലവിതരണത്തെയാവും ഇത് ബാധിക്കുക. ഈ പ്രദേശങ്ങളിലെ വീടുകളിൽ പൈപ്പിലൂടെ വെള്ളം എത്താതെയാകും. പൈപ്പിന്റെയും, റോഡിന്റെയും അറ്റകുറ്റപണി പൂർത്തിയാകും വരെ ഈ പ്രദേശത്ത് ശുദ്ധജല വിതരണം മുടങ്ങുമെന്നു ഏതാണ്ട് ഇറപ്പായി.

എന്നാൽ, വാട്ടർ അതോറിറ്റിയുടെ പൈപ്പിന്റെ തകരാർ മൂലമല്ല റോഡ് തകർന്നതെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.