Spread the love

ന്യൂ ഡൽഹി: ഈ വർഷത്തെ ഏഷ്യൻ ഗെയിംസിന് യോഗ്യത നേടാനാകാതെ ഒളിമ്പ്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്.

video
play-sharp-fill

റെസ്ലിങ് ഫെഡറേഷനുമായുള്ള നിയമ പോരാട്ടത്തിനൊടുവിൽ ഇന്നലെയാണ് സുപ്രീം കോടതി താരത്തിന് ട്രയൽസിൽ മത്സരിക്കാനുള്ള അനുമതി നൽകിയത്.

മത്സരത്തിനായി ന്യൂ ഡൽഹിയിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിലെത്തിയ ഫോഗട്ടിന് ഒരു മണിക്കൂർ നേരത്തെക്ക് തടസങ്ങൾ നേരിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് മത്സരിക്കാൻ കഴിഞ്ഞെങ്കിലും സെമിയിൽ 4-6 എന്ന സ്കോറിന് തോറ്റതോടെ പുറത്തായി.

പ്രസവാവധി കഴിഞ്ഞ് തിരികെയെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ഏഷ്യൻ ഗെയിംസിനുള്ള ട്രയൽ റണ്ണിൽ പങ്കെടുക്കുന്നതിൽനിന്ന് അയോഗ്യയാക്കിക്കൊണ്ട് റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഉത്തരവിറക്കിയിരുന്നു.

ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച വിനേഷ് ഫോഗട്ടിന് മെയ് 18ന് ലഭിച്ച വിധിയിൽ നിരാശയായിരുന്നു ഫലം.

എന്നാൽ ഈ വിധിക്കെതിരെ വിനേഷ് അപ്പീൽ നൽകി.

തുടർന്ന് മെയ് 22ന് താരത്തിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാനുള്ള അനുമതി ഡൽഹി ഹൈക്കോടതി നൽകി.

താരത്തിന് ട്രയൽസിൽ പങ്കെടുക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ഡിവിഷൻ ബെഞ്ച് റെസ്‌ലിങ് ഫെഡറേഷന് നിർദേശവും നൽകിയിരുന്നു.

എന്നാൽ ഇതിനെതിരെ വീണ്ടും അപ്പീലുമായി ഫെഡറേഷൻ സുപ്രീം കോടതിയെ സമീപിച്ചു. വെള്ളിയാഴ്ച പരിഗണിച്ച ഹരജിയിൽ താരത്തിന് പങ്കെടുക്കാനുള്ള പൂർണ അനുമതി കോടതി നൽകി.

ശനിയാഴ്ച ന്യൂ ഡൽഹിയിലെ ഇന്ദിര ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ട്രയൽസിനായെത്തിയ ഫോഗട്ടിന് പക്ഷെ ഒരു മണിക്കൂർ നേരത്തേക്ക് തടസങ്ങൾ നേരിട്ടു.

സ്ഥിരമായി മത്സരിച്ചിരുന്നു 53 കിലോഗ്രാം വിഭാഗത്തിൽ ഫോഗട്ടിനെ മത്സരിപ്പിക്കരുത് എന്ന് സൂചിപ്പിച്ച് റെസ്ലിങ് ഫെഡറേഷൻ ഉത്തരവ് ഇറക്കിയിരുന്നു.

കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത 50 കിലോഗ്രാം വിഭാഗത്തിൽ മാത്രമേ താരത്തിന് പങ്കെടുക്കാൻ കഴിയുള്ളു എന്നായിരുന്നു ഉത്തരവിൽ.

അതെല്ലാം പരിഹരിച്ച് ഫോഗട്ട് മത്സരിക്കുകയും രണ്ട് റൌണ്ട് വിജയിച്ച് മുന്നേറി.

എന്നാൽ സെമി ഫൈനലിൽ ഹരിയാന താരം മീനാക്ഷിയോട് തോൽവി നേരിട്ടു.

4-6 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. 2014 ഏഷ്യൻ ഗെയിംസിൽ വെങ്കലവും 2018ൽ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത ഗുസ്തി താരമെന്ന ഖ്യാതിയും സ്വന്തമാക്കി.