Spread the love

കോട്ടയം: എസ്.എൻ.വി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ദേവകീ ഗോപിദാസ്അനുസ്മരണ സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

ഇന്ദിരാഗാന്ധിയുടെ ഹൃദയം കവർന്ന സുഹൃത്ത് ആയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭയിൽ വരെയെത്തിയ മുൻ എം.പി ദേവകി ഗോപിദാസ് എല്ലാവർക്കും മാതൃകയെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

പാവങ്ങളുടെ അമ്മ എന്നു വിശേഷിപ്പിച്ചത് അവരുടെ സ്വഭാവ മഹിമകൊണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മുനിസിപ്പൽ ചെയർമാൻ എം.പി.സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.
നാട്ടകം സുരേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.

എം.മധു,വി.ജയകുമാർ,എം.ജി. ശശിധരൻ, കുറിച്ചി സദൻ, .കെ.ആർ.രാജേഷ് ,എസ്.എൻ.വി സമാജം
പ്രസിഡന്റ് അഡ്വ.സി.ജി. സേതുലക്ഷ്മി സെക്രട്ടറി ശോഭനാമ്മ കെ.എം എന്നിവർ
പ്രസംഗിച്ചു.തിരുവഞ്ചൂർ രാധാകൃഷ്ണൻ, നാട്ടകം സുരേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു