
നിയമസഭാ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനായി വീട്ടില്‍ അനധികൃതമായി നിര്‍മിച്ച ഗുണ്ട് പടക്കങ്ങള്‍ പിടികൂടി. കണ്ണൂരിലാണ് സംഭവം. എടക്കാട് മേപ്പൊയ്യിലിലെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് വില്‍പന നടത്താനാണ് ഗുണ്ട് നിര്‍മിച്ചത്. അനധികൃത പടക്ക നിര്‍മാണം നടത്തിയ നാണു ഒളിവിലാണ്. സംഭവത്തില്‍ എടക്കാട് പൊലീസ് കേസെടുത്തു.
അതേസമയം നാളെയാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുന്നത്. എല്ലാ മുന്നണികളും വിജയപ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ കാത്തിരിക്കുന്നത്.






