Spread the love

 

കൊല്ലം: ചടയമംഗലത്ത് പ്രതിയെ തേടിയെത്തിയ പൊലീസ് യുവാവിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്ന് പരാതി. പിന്നാക്ക വിഭാഗക്കാരനായ സുരേഷിനെ പ്രതിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ വഴിയിൽ ഉപേക്ഷിച്ചെന്നാണ് പരാതി.

video
play-sharp-fill

 

ശനിയാഴ്ച്ച രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ കാട്ടാക്കട പൊലീസ് തന്നെയും ഭാര്യയെയും മർദ്ദിച്ചെന്നാണ് സുരേഷ് പറയുന്നത്. ഗുണ്ടകൾക്കൊപ്പമാണ് എസ്ഐയും സംഘവും വീട്ടിൽ എത്തിയതെന്നും ആരോപണമുണ്ട്.

 

പൊലീസ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും അസഭ്യം പറഞ്ഞെന്നും സുരേഷും ഭാര്യയും ആരോപിച്ചു. സംഭവത്തിൽ കൊല്ലം റൂറൽ എസ്പിക്ക് കുടുംബം പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group