കൊല്ലം ജില്ലാ ആശുപത്രിയില്‍ ഐസിയുവില്‍ നഴ്‌സിംഗ് അസിസ്റ്റന്റിന് നേരെ രോഗിയുടെ ആക്രമണം; സുരേഷ് ബാബുവിന് തലക്കും കഴുത്തിനും പരിക്ക്, മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Spread the love

കൊല്ലം: ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ നഴ്‌സിംഗ് അസിസ്റ്റന്‍റ് സുരേഷ് ബാബുവിന് നേരെ രോഗി ആക്രമണം നടത്തി. ശ്വാസം മുട്ടലിനെ തുടര്‍ന്ന് ചികിത്സയ്ക്ക് എത്തിയ രോഗിയാണ് അക്രമം നടത്തിയത്.

video
play-sharp-fill

ഐസിയുവില്‍ വെച്ച് രോഗി സുരേഷ് ബാബുവിന്റെ തലയില്‍ അടിക്കുകയായിരുന്നു. ആക്രമണത്തില്‍ സുരേഷ് ബാബുവിന് കഴുത്തിലും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.