വാഴ 2 സിനിമയിൽ ബിജുക്കുട്ടന്റെ കഥാപാത്രത്തിന് കരള്‍ രോഗം വരുന്നത് അരിഷ്ടം കഴിച്ചത് കൊണ്ടാണ് എന്ന രീതിയില്‍ ചിത്രത്തില്‍ കാണിക്കുന്നത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് ആയുർവേദ മെഡിക്കല്‍ അസോസിയേഷൻ ഓഫ് ഇന്ത്യ :സീൻ നീക്കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് ആയുർവേദ മെഡിക്കല്‍ അസോസിയേഷൻ നിലപാട്.

Spread the love

തിരുവനന്തപുരം: തിയറ്ററുകളില്‍ വൻവിജയം നേടി മുന്നേറുന്ന വാഴ2 സിനിമയ്ക്കെതിരെ ആയുർവേദ മെഡിക്കല്‍ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ).

video
play-sharp-fill

സ്ഥിരമായി ആയുർവേദ മരുന്ന് കഴിക്കുന്ന ഒരു കഥാപാത്രം അസുഖബാധിതനാകുന്നതായി കാണിക്കുന്നതാണ് വിവാദത്തിനു കാരണം.
ബിജുക്കുട്ടന്റെ കഥാപാത്രത്തിന് കരള്‍ രോഗം വരുന്നത് അരിഷ്ടം കഴിച്ചത് കൊണ്ടാണ് എന്ന രീതിയില്‍ ചിത്രത്തില്‍ കാണിക്കുന്നത് തെറ്റായ സന്ദേശമാണ സമൂഹത്തിന് നല്‍കുന്നതെന്ന് ആയുർവേദ മെഡിക്കല്‍ അസോസിയേഷൻ ഓഫ് ഇന്ത്യ പറയുന്നു.

സീൻ നീക്കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് ആയുർവേദ മെഡിക്കല്‍ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നിലപാട്.
‘‘ഈ രംഗം കാണുന്ന ആളുകള്‍ വിചാരിക്കുന്നത് അരിഷ്ടം മദ്യത്തേക്കാള്‍ മോശമാണെന്നാണ്. നമ്മുടെ നാട്ടില്‍ അരിഷ്ടം കഴിക്കുന്ന എത്രയോ രോഗികളുണ്ട്.
അവർക്കൊന്നും ഇങ്ങനെയൊന്നു സംഭവിച്ചതായി കേട്ടിട്ടില്ല. മാത്രമല്ല സിനിമയിലെ ആ കഥാപാത്രം ഒരു ഡോക്ടറെയോ മറ്റോ കാണാതെയാണ് ഉപയോഗിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം ഇഷ്ടപ്രകാരം കഴിക്കുന്ന രീതിയിലാണ് കാണിക്കുന്നത്. ഓരോ അസുഖത്തിനും ഇത്ര ഡോസിലാണ് അരിഷ്ടം കഴിക്കേണ്ടത്. ആയുർവേദ മരുന്നല്ലേ സൈഡ് ഇഫക്‌ട് ഉണ്ടാകില്ല എന്നൊക്കെ വിചാരിച്ചാലും ശരിയായ രീതിയില്‍ അല്ല ഉപയോഗിക്കുന്നതെങ്കില്‍ പ്രത്യാഘാതം ഉണ്ടാകാം.

അതൊന്ന് ആളുകള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്.’’–എഎംഎഐ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം വാഴ 2 വിന്റെ അണിയറ പ്രവർത്തകർ ഇതില്‍ പ്രതികരിച്ചിട്ടില്ല