play-sharp-fill
കൊല്ലം അഞ്ചലിൽ യുവ ഡോക്ടറെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മാതാപിതാക്കളുടെ ഏകമകളായ അർപ്പിതയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു

കൊല്ലം അഞ്ചലിൽ യുവ ഡോക്ടറെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മാതാപിതാക്കളുടെ ഏകമകളായ അർപ്പിതയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു

കൊല്ലം:യുവ ഡോക്ടറെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ അരവിന്ദ് ഇഎന്‍ടി ക്ലിനിക് ഉടമ ഡോ. അരവിന്ദ് ദീക്ഷിത്- റാണിമ ദമ്പതികളുടെ മകള്‍ ഡോ. അര്‍പ്പിത അരവിന്ദ് (സോനു – 30) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി അര്‍പ്പിതയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എംബിബിഎസിന് ശേഷം കര്‍ണ്ണാടകയില്‍ അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു.

മാതാപിതാക്കളുടെ ഏക മകളായിരുന്നു അര്‍പ്പിത. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചല്‍ പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group