വെസ്റ്റ് ഇൻഡീസിനെതിരായ ടി20 അവസാന മത്സരം ഇന്ന് രാത്രി ഏഴിന് ;    മത്സരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 അവസാന മത്സരം ഇന്ന് രാത്രി ഏഴിന് ; മത്സരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

Spread the love

 

സ്വന്തം ലേഖകൻ

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് രാത്രി ഏഴിന് . ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ ആറ് റൺസ് നേടിയാൽ അന്താരാഷ്ട്ര ടി20യിൽ സ്വദേശത്ത് 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം കോഹ്ലിയെ തേടിയെത്തും. ന്യൂസിലൻഡ് താരം മാർട്ടിൻ ഗപ്റ്റിലും(1430), കോളിൻ മൺറോയും(1000) മാത്രമാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ മറ്റ് താരങ്ങൾ.

അന്താരാഷ്ട്ര ടി20യിലെ ഉയർന്ന റൺവേട്ടക്കാരനെന്ന റെക്കോർഡ് കഴിഞ്ഞ മത്സരത്തിൽ കോഹ്ലി സ്വന്തമാക്കിയിരുന്നു. ഹിറ്റ്മാൻ രോഹിത് ശർമ്മയെ മറികടന്നായിരുന്നു നേട്ടം. കോഹ്ലി 2,563 റൺസുമായും രോഹിത് 2,562 റൺസുമായുമാണ് മത്സരിക്കുന്നത്. മുംബൈയിൽ ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ടീം ഇന്ത്യ ടി20 പരമ്ബര നേടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group