
ഡൽഹി: കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള കൊങ്കണ്‍ റെയില്‍വേ കോർപ്പറേഷൻ ലിമിറ്റഡില്‍ വിവിധ എക്സിക്യൂട്ടീവ്, പ്രോജക്‌ട് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
റെഗുലർ, കരാർ അടിസ്ഥാനത്തില്‍ ആകെ 36 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
എക്സിക്യൂട്ടീവ് വിഭാഗം (17 ഒഴിവുകള്‍): മെഡിക്കല്‍ ഓഫീസർ, ഐ.ടി, ട്രാഫിക് മാനേജർ, ഫിനാൻഷ്യല്‍ അഡ്വൈസർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെക്കാനിക്കല്‍/പ്രോജക്‌ട് വിഭാഗം (19 ഒഴിവുകള്‍): പ്രോജക്‌ട് മാനേജർ, പ്രോജക്‌ട് എൻജിനീയർ, ജൂനിയർ ടെക്നിക്കല്‍ അസിസ്റ്റന്റ്, സേഫ്റ്റി ഓഫീസർ.
യോഗ്യതയും പ്രായപരിധിയും
വിദ്യാഭ്യാസ യോഗ്യത: തസ്തികയനുസരിച്ച് എൻജിനീയറിങ് ബിരുദം (മെക്കാനിക്കല്‍/സിവില്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ്), എം.ബി.ബി.എസ്, എം.ബി.എ, സി.എ/സി.എം.എ എന്നിവ ആവശ്യമാണ്.
ഗേറ്റ്/ക്യാറ്റ് സ്കോർ: എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് സാധുവായ ഗേറ്റ് (GATE) അല്ലെങ്കില്‍ ക്യാറ്റ് (CAT) സ്കോർ നിർബന്ധമാണ്.
പ്രായപരിധി: 18 മുതല്‍ 55 വയസ്സ് വരെ (തസ്തികകള്‍ക്കനുസരിച്ച് മാറ്റമുണ്ടാകും). നിയമാനുസൃത വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി
എക്സിക്യൂട്ടീവ് വിഭാഗം: എഴുത്തുപരീക്ഷ, പ്രസന്റേഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍.
പ്രോജക്‌ട് വിഭാഗം: വാക്ക്-ഇൻ ഇന്റർവ്യൂ വഴി.
ഫീസും അപേക്ഷാ തീയതിയും
അപേക്ഷാ ഫീസ്: എക്സിക്യൂട്ടീവ് തസ്തികകള്‍ക്ക് 590 രൂപ. (എസ്‌സി/എസ്‌ടി/സ്ത്രീകള്‍/ന്യൂനപക്ഷങ്ങള്‍/ഇബിസി വിഭാഗക്കാർ പരീക്ഷയില്‍ പങ്കെടുത്താല്‍ ഫീസ് തിരികെ നല്‍കും). പ്രോജക്‌ട് വിഭാഗത്തിലെ ഇന്റർവ്യൂവിന് ഫീസ് ഇല്ല.
അവസാന തീയതി: എക്സിക്യൂട്ടീവ് തസ്തികകള്‍ (തപാല്‍ വഴി): മെയ് 24.
പ്രോജക്‌ട് തസ്തികകള്‍ (വാക്ക്-ഇൻ ഇന്റർവ്യൂ): മെയ് 21 മുതല്‍ 26 വരെ.
താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി കൊങ്കണ്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റായ www.konkanrailway.com സന്ദർശിക്കാവുന്നതാണ്. മുംബൈ, വിശാഖപട്ടണം തുടങ്ങിയ കൊങ്കണ്‍ റെയില്‍വേയുടെ വിവിധ പ്രോജക്‌ട് സൈറ്റുകളിലാകും നിയമനം ലഭിക്കുക.







