
കൊച്ചി: ഓപ്പറേഷന് തൂഫാന് നാര്‍ക്കോ ഹണ്ടിന്റെ ‘ ഭാഗമായി നടത്തിയ പരിശോധനയിൽ കൊച്ചി സിറ്റിയില്‍ വന്‍ കഞ്ചാവ് വേട്ട. ഏലൂര്‍ കോട്ടക്കടവ് റോഡിലെ ഐ.എ.സി (IAC) ക്വാര്‍ട്ടേഴ്സിന് സമീപത്ത് വെച്ച് അഞ്ച് കിലോയിലധികം (5.020 കിലോ) കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികളെ പോലീസ് പിടികൂടി.
മുര്‍ഷിദാബാദ് സഹേബംഗാര് സ്വദേശിയായ മനിറുല്‍ (25), രാജപൂര്‍ സ്വദേശിയായ നന്ദു മണ്ഡല് (31) എന്നിവരാണ് പോലീസിന്റെ വലയിലായത്. കേരളത്തില്‍ വിതരണത്തിനെത്തിച്ച വന്‍ ലഹരിമരുന്ന് ശേഖരമാണ് ഇതോടെ പിടിച്ചെടുക്കാനായത്.
ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഐ.പി.എസ് നല്കിയ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. ഡി.സി.പിമാരായ അശ്വതി ജിജി ഐ.പി.എസ്, ഷാഹിന്‍ഷാ ഐ.പി.എസ് എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പോലീസ് സംഘം നീങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമാണ് തന്ത്രപരമായ നീക്കത്തിലൂടെ പ്രതികളെ ലഹരിമരുന്നുമായി പിടികൂടിയത്. പിടിയിലായ പ്രതികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.







