
എറണാകുളം:രാത്രികാല സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി കോതമംഗലം എക്സൈസ് റേഞ്ച് ടീം, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പെട്രോളിങ്ങിനിടടെ
മാരക മയക്കുമരുന്നായ ഹെറോയിനും, കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ കോതമംഗലം എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു.വെസ്റ്റ് ബംഗാൾ സ്വദേശിയായ മോണ്ടൽ മജ്ബൂർ (50 )ആണ് പിടിയിലായത്.
ഇയാളിൽ നിന്ന് മാരക മയക്കുമരുമായ ഹെറോയിൻ 0.691ഗ്രാം,കഞ്ചാവ് 30 ഗ്രാം എന്നിവ പിടിച്ചെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സൈസ് ഇൻസ്പെക്ടർ( ജി )ഫിലിപ്പ് തോമസ്, പ്രിവന്റിവ് ഓഫീസർ ഷമീർ വി.എ, സിവിൽ എക്സൈസ് ഓഫീസർമാരായ വികാന്ത് പി.വി, ഉബൈസ് പി എം , വനിതാ സിവിൽ എക്സൈസ് ഓഫീസർ റെൻസി കെ.എ , ഡ്രൈവർ പ്രിന്റ് ഓഫീസർ (ജി ) കബിരാജ് എന്നിവർ പെട്രോളിങ് ടീമിൽ ഉണ്ടായിരുന്നു.







