
കൊച്ചി : വൈറ്റില മേല്‍പ്പാലത്തില്‍ അപകടം. ചരക്ക് ലോറി ഫ്ലൈ ഓവറിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. അപകടം നടക്കുന്ന സമയത്ത് ലോറിയില്‍ ഡ്രൈവറും സഹായിയുമാണ് ഉണ്ടായിരുന്നത്.
അപകടത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഹൈവേ അതോറിറ്റിയുടെ അനാസ്ഥയാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പ്രദേശവാസി മാധ്യമങ്ങളോട് വ്യക്തമാക്കി. റോഡില്‍ ലൈറ്റുകളോ, റിഫ്ലക്റ്ററുകളോ ഇല്ലെന്നും സര്‍വീസ് റോഡ് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദേഹം പറഞ്ഞു.
അപകടം നടന്ന ഈ സ്ഥലത്ത് അപകടങ്ങൾ പതിവാണെന്നും, പല പ്രാവശ്യം ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നാട്ടുകാർ പറയുന്നു. പക്ഷെ തുടർന് നടപടിയുണ്ടായില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






