
കൊച്ചി: കൊച്ചി സിറ്റി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ വൻ ലഹരിവേട്ട. ചേരാനല്ലൂർ, ഏലൂർ മേഖലകളില്‍ നിന്നായി 247 ഗ്രാം എംഡിഎംഎ, 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 13.6 കിലോ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചേരാനല്ലൂർ സിഗ്നല്‍ ജങ്ഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ആലപ്പുഴ എഴുപുന്ന സ്വദേശി ജീസ്മോൻ വർഗീസ് (24) പിടിയിലായത്. ഇയാളില്‍ നിന്ന് 247 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കണ്ടെത്തി. ബെംഗളൂരുവില്‍ നിന്ന് പാർസല്‍ മാർഗം ലഹരിമരുന്ന് എത്തിച്ച് ചെറുകിട വിതരണം നടത്തുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം പാലക്കാട് എക്സൈസ് രജിസ്റ്റർ ചെയ്ത ലഹരിക്കേസിലും ഇയാള്‍ പ്രതിയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.






