Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: കേബിള്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് മരിച്ചു .ഫോര്‍ട്ടുകൊച്ചി സ്വദേശി ആല്‍ബര്‍ട്ടിന്റെ മകന്‍ അലന്‍ ആല്‍ബര്‍ട്ട് (25) ആണ് മരിച്ചത്. യുവാവിന് ഒപ്പം സ്‌കൂട്ടറിന്റെ പുറകിലുണ്ടായിരുന്ന യാത്രക്കാരനായ നിഖിലിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാക്കനാട് – സിവില്‍ലൈന്‍ റോഡില്‍ ചെമ്പുമുക്ക് പള്ളിക്ക് സമീപമാണ് അപകടം നടന്നത്. കാക്കനാട് ഭാഗത്തു നിന്ന് പാലാരിവട്ടം ഭാഗത്തേക്കു പോകവെ റോഡരികില്‍ താഴ്ന്നുകിടന്ന കേബിള്‍ കഴുത്തില്‍ കുരുങ്ങി അലന്‍ റോഡിലേക്ക് വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ക്ക് തൊട്ടുമുന്‍പില്‍ ജനറേറ്റര്‍ കൊണ്ടുപോകുകയായിരുന്ന വാഹനത്തില്‍ ഉടക്കിയാണ് കേബിള്‍ താഴ്ന്നുവീണത്. അലനെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.