നിയന്ത്രണങ്ങൾ ഇല്ലാത്ത ഹോസ്റ്റലുകളിൽ താമസിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കൾ ഇല്ലേ? പ്രശ്നക്കാരായ പുരുഷൻമാരെ പൂട്ടിയിടണം; എത്രകാലം പെൺകുട്ടികളെ പൂട്ടിയിടും? മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിലെ രാത്രി നിയന്ത്രണത്തിനെതിരെ രൂക്ഷമായ വിമർശനമുയർത്തി കേരള ഹൈക്കോടതി

നിയന്ത്രണങ്ങൾ ഇല്ലാത്ത ഹോസ്റ്റലുകളിൽ താമസിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കൾ ഇല്ലേ? പ്രശ്നക്കാരായ പുരുഷൻമാരെ പൂട്ടിയിടണം; എത്രകാലം പെൺകുട്ടികളെ പൂട്ടിയിടും? മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിലെ രാത്രി നിയന്ത്രണത്തിനെതിരെ രൂക്ഷമായ വിമർശനമുയർത്തി കേരള ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിലെ രാത്രി നിയന്ത്രണത്തിനെതിരെ രൂക്ഷമായ വിമർശനമുയർത്തി കേരള ഹൈക്കോടതി.ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിനാണ്, എത്രകാലം പെൺകുട്ടികളെ പൂട്ടിയിടുമെന്നും കോടതി ചോദിച്ചു.
അതേസമയം മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണു നിയന്ത്രണം എന്നായിരുന്നു സർക്കാരിന്റെ വാദം. നിയന്ത്രണങ്ങൾ ഇല്ലാത്ത ഹോസ്റ്റലുകൾ ഉണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയ കോടതി അവിടെയൊന്നും കുട്ടികൾക്കു മാതാപിതാക്കൾ ഇല്ലേ എന്നു ചോദിക്കുകയും ചെയ്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിക്കുന്നത്.

ഹോസ്റ്റലിൽ പെൺകുട്ടികൾക്കു മാത്രം നിയന്ത്രണമെന്തിനാണ്? പ്രശ്നക്കാരായ പുരുഷൻമാരെയാണു പൂട്ടിയിടേണ്ടത്. പെൺകുട്ടികൾക്കു മാത്രം നിയന്ത്രണമെന്തിനാണ്? പുരുഷൻമാർക്കു കർഫ്യൂ ഏർപ്പെടുത്തി സ്ത്രീകളെ അനുവദിച്ചു കൂടെ? കോടതി ചോദിച്ചു. ഇത്തരം നിയന്ത്രണങ്ങൾ പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ലെന്നും കോടതി പ്രേത്യേകം പരാമർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതാ ഹോസ്റ്റലിലെ രാത്രി സമയ നിയന്ത്രണത്തിനെതിരെ കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരു പറ്റം വിദ്യാർഥിനികളാണു ഹൈക്കോടതിയെ സമീപിച്ചത്. നിയന്ത്രണത്തിന്റെ കാരണം വ്യക്തമാക്കാൻ കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച കോടതി സർക്കാരിനു നിർദേശം നൽകിയിരുന്നു. രാത്രി 9.30നു മുൻപു വിദ്യാർഥിനികൾ ഹോസ്റ്റലിൽ പ്രവേശിക്കണമെന്ന നിയന്ത്രണത്തിനെതിരെയാണു ഹർജി.