കെ.എം ഷാജിയുടെ വീടിന് 5500 ചതുരശ്രയടിയിലധികം വിസ്തീർണ്ണം ; അധിക നിർമ്മാണം നടന്നത് മൂന്നാംനിലയിൽ : വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്
സ്വന്തം ലേഖകൻ
കോഴിക്കോട്: കെ.എം ഷാജി എം.എൽ.എ അനുവദിച്ച അളവിലും അധികമായി വീട് നിർമ്മിച്ചുവെന്ന് കണ്ടെത്തിയതോടെ വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്അ.ഴിമതി ആരോപണത്തിന് പിന്നാലെ ഷാജിക്കെതിരെയുളള കോഴിക്കോട് കോർപ്പറേഷന്റെ നികുതിക്കുരുക്ക് കൂടി മുറുകുന്നത്.
വീട് നിർമ്മാണത്തിനായി 320ചതുരശ്രയടിക്കാണ് കോർപ്പറേഷനിൽ നിന്ന് ഷാജി അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീർണം വീടിന് ഉണ്ടെന്നാണ് ഇന്നലെ നടന്ന അളവെടുപ്പിൽ വ്യക്തമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2016ൽ പൂർത്തിയാക്കിയ പ്ലാൻ നൽകിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിർമ്മാണം ക്രമവത്കരിക്കാൻ കോർപ്പറേഷൻ നൽകിയ നോട്ടീസിന് മറുപടി നൽകാത്തതിനാൽ വീടിന് നമ്പർ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധിക നിർമ്മാണം നടത്തിയതെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഷാജിയുടെ വീടിന് എത്ര വിലമതിക്കും എന്ന് റിപ്പോർട്ട് നൽകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാലൂർകുന്നിന് സമീപത്തെ വീട് വ്യാഴാഴ്ച അളന്നത്. 27ന് റിപ്പോർട്ട് സമർപ്പിക്കും. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വീടിന്റെ മതിപ്പുവില, വിസ്തീർണം, പൂർത്തിയാക്കിയ പ്ലാൻ എന്നിവ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാൻ എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന കെ.എം ഷാജി എം.എൽ.എയുടെ വീട് കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് കോർപ്പറേഷൻ അധികൃതരാണ് ഇ.ഡിയുടെ നിർദേശ പ്രകാരം അളന്നത്.