ലോക്ക് ഡൗണിൽ വൻ ചാരായം വാറ്റ്: അഞ്ച് ലിറ്റർ ചാരായവുമായി യുവാവ് അറസ്റ്റിൽ

ലോക്ക് ഡൗണിൽ വൻ ചാരായം വാറ്റ്: അഞ്ച് ലിറ്റർ ചാരായവുമായി യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ലോക്ക് ഡൗണിലെ വിൽപ്പന ലക്ഷ്യമിട്ട് സ്കൂട്ടറിൽ കടത്തിയ അഞ്ചു ലിറ്റർ ചാരായവുമായി നെടുമങ്ങാട് യുവാവ് അറസ്റ്റിൽ. കൊപ്പം നൈസിൽ മൻസിലിൽ അബ്ദുൾ വഹാബിനറ്റ് മകൻ തൻസീറിനെ (35)യാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ലോക്ക് ഡൗണിലെ വിൽപ്പന ലക്ഷ്യമിട്ട് സ്കൂട്ടറിൽ വാറ്റ് എത്തിച്ച തൻസീറിനെ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ സംഘമാണ് പിടികൂടിയത്. എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വാളിക്കോട് കൊപ്പം എന്ന സ്ഥലത്ത് വച്ച് ഹോണ്ട ആക്ടിവ സ്‌കൂട്ടറിൽ അഞ്ച് ലിറ്റർ ചാരായവുമായി തൻസീറിനെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്കെതിരെ ഒരു അബ്കാരി കേസെടുത്ത് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ടി റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.എൻ. മനു, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപകുമാർ, നജിമുദീൻ, മിലാദ്,വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവരും പങ്കെടുത്തു.