വാറ്റും വാറ്റ് ചാരായവുമായി രണ്ട് യുവാക്കൾ പിടിയിൽ

വാറ്റും വാറ്റ് ചാരായവുമായി രണ്ട് യുവാക്കൾ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. പെരുമാതുറ കുഴിവിളാകം വീട്ടിൽ റീജു, പെരുമാതുറ തെരുവിൽ തൈവിളാകം വീട്ടിൽ നൗഫൽ എന്നിവരെയാണ് കഠിനംകുളം പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ചാന്നാങ്കര അണക്കപ്പിള ബിസ്മി ഐസ് പ്ലന്റിന് സമീപത്തെ നൗഫലിന്റെ വാടക വീട്ടിൽ നിന്നും ഒരു ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമായി പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഠിനംകുളം എസ്.എച്ച്. ഒ ബിൻസ് ജോസഫ്,എസ്.ഐ കൃഷ്ണപ്രസാദ്, ഗ്രേഡ് എസ്.ഐ ഷാജി, ഫയാസ് , എ.എസ്.ഐ രാജു, സി.പി.ഒ സജി,എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.