Spread the love

പാലക്കാട്: മുഖ്യമന്ത്രി ചര്‍ച്ചയില്‍ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് നേതാക്കള്‍.

video
play-sharp-fill

മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കോണ്‍ഗ്രസിലെ തര്‍ക്കം യുഡിഎഫ് വിജയത്തിന്റെ ആഹ്ലാദം ഇല്ലാതാക്കിയെന്ന് പാലക്കാട്ടെ മുസ്‌ലിം ലീഗ് നേതാക്കള്‍ വിമര്‍ശിച്ചു.

രാവും പകലും ഇല്ലാതെ പ്രവര്‍ത്തിച്ച യുഡിഎഫ് പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നന്ദികേട് കാണിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എ സമദ് ഫേസ്ബുക്കില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവര്‍ത്തകരെ പൊരിവെയിലത്ത് നിര്‍ത്തിയുള്ള പകിടകളി കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നും എം എ സമദ് പറഞ്ഞു.

‘എന്തായി…? നാലാള്‍ കൂടുന്നിടത്തൊക്കെ ചോദ്യം ഇതാണ്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു.

വോട്ടെണ്ണി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. 140 എംഎല്‍എമാരെ ജനങ്ങള്‍ തെരെഞ്ഞെടുത്തു. എന്നിട്ടും ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഇതുവരെയും കഴിഞ്ഞില്ല.