Spread the love

ഇന്റർനാഷണൽ ഡെസ്‌ക്

video
play-sharp-fill

പ്യോഗ്യാങ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ മരിച്ചെന്നും, രണ്ടാഴ്ചയ്ക്കകം വിവരം പുറത്തു വിടുമെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൊറിയൻ വിമത നേതാവ്. സേഫായി ദക്ഷിണ കൊറിയയിൽ ഇരുന്ന ശേഷമാണ് ഇദ്ദേഹം കിമ്മിന്റെ മരണം സംബന്ധിച്ചുള്ള വെടി പൊട്ടിച്ചിരിക്കുന്നത്. എന്നാൽ, ഈ വാർത്ത കിം അറിഞ്ഞാൽ ഇദ്ദേഹത്തിന്റെ മരണം ഉറപ്പാണ് എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകം മുഴുവൻ ഉറ്റു നോക്കുന്ന ക്രൂരനായ ഏകാധിപതിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കിം മരിച്ചെന്ന അവകാശവാദമുന്നയിച്ച് കൊറിയൻ വിമത നേതാവ് ആണ് രംഗത്ത് എത്തിയിരിക്കുന്നത്. കിം 99 ശതമാനം ഉറപ്പാണെന്നും മരണവാർത്ത ഉത്തരകൊറിയ അടുത്ത വാരാന്ത്യത്തിൽ പ്രഖ്യാപിക്കുമെന്നുമാണ് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി യോൺഹാപ്പിനോട് ജി സിയോങ്ങ് പറഞ്ഞത്. ഹൃദയശസ്ത്രക്രിയയെ തുടർന്ന് കിം ജോങ് ഉൻ കഴിഞ്ഞ വാരാന്ത്യത്തിൽ തന്നെ മരിച്ചെന്നും ജി സിയോങ്ങിനെ ഉദ്ധരിച്ച് ഡെയ് ലി മെയിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരകൊറിയൻ ഏകാധിപതിയായി അധികാരമേൽക്കാൻ ഇളയ സഹോദരി കിം യോ ജോങ്ങ് തയ്യാറാണെന്നും ഇതോടെ രാജ്യം പിന്തുടർച്ച സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുവരികയാണെന്നും ജി സിയോങ്ങ് അവകാശപ്പെടുന്നു. ഏപ്രിൽ 11ന് ശേഷം പൊതു സ്ഥലങ്ങളിലോ പരിപാടികളിടോ പ്രത്യക്ഷപ്പെടാത്ത കിമ്മിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യാപകമായ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.

എന്നാൽ കിം ജോങ് ഉൻ മരിക്കുകയോ ഗുരുതരാവസ്ഥയിലാവുകയോ ചെയ്തെന്ന വാദങ്ങൾ അമേരിക്കയും ദക്ഷിണ കൊറിയയും തള്ളിക്കളഞ്ഞിട്ടുണ്ട്. പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന നിലപാടാണ് ചൈനയ്ക്കുമുള്ളത്.

എന്തായാലും ലോകം മുഴുവനും ഇപ്പോൾ കിമ്മിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള റിപ്പോർട്ടുകളിൽ ഉറ്റു നോക്കിയിരിക്കുകയാണ്. കിമ്മിന്റെ തിരോധാനം സംബന്ധിച്ചുള്ള പുതിയ പുതിയ വെളിപ്പെടുത്തലുകൾ പുറത്തു വന്നിട്ടും ഇതുവരെയും ഉത്തരകൊറിയ തങ്ങളുടെ ആരാധ്യനായ പ്രസിഡന്റിന്റെ കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ കിമ്മിന് എന്തു സംഭവിച്ചു എന്ന ആശങ്കയിലാണ് ലോകം.