
തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ടു വയസുകാരൻ ദിക്ഷൽ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ ചിറയിൻകീഴ് ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോർട്ട് നൽകും. കുട്ടിയെ ചികിത്സിക്കുന്നതിൽ വീഴ്ച വന്നുവെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ഡിഎംഒ റിപ്പോർട്ട് തേടിയത്.
ആദ്യം എത്തിച്ച ചിറയിൻകീഴ് ആശുപത്രിയിൽ നിന്ന് മതിയായ പരിചരണം കിട്ടിയില്ലെന്ന് ദിക്ഷലിന്‍റെ രക്ഷിതാക്കളാണ് പരാതി ഉയർത്തിയത്.
പാമ്പ് കടിച്ചതാണോയെന്ന് ഉറപ്പ് ഇല്ലാത്തതിനാലാണ് ആന്‍റിവെനം നൽകാതിരുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group








