Spread the love

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കോമ്പൗണ്ടില്‍ വൻമരം കടപുഴകി വീണു.

video
play-sharp-fill

മെഡിക്കല്‍ കോളേജ് ഇന്ത്യൻ കോഫി ഹൗസില്‍ നിന്നും പ്രിൻസിപ്പാള്‍ ഓഫീസിലേക്ക് പോകുന്ന റോഡിന്റെ ഇടത് വശത്തു നിന്നിരുന്ന മരമാണ് കടപുഴകി വീണത്.

ഈ ഭാഗത്തേയ്ക്ക് രോഗികളോ കൂട്ടിരിപ്പുകാരോ പോകുന്ന സ്ഥലം അല്ലാത്തതിനാല്‍ മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല. രാത്രി 12.30 ഓടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരം വീണതിനെ തുടർന്ന് ആശുപത്രി അധികൃതർ അഗ്‌നിശമന സേനാ അധികൃതരെ വിവരം അറിയിക്കുകയും ഉടൻ തന്നെ അവരെത്തി മരം മുറിച്ച്‌ മാറ്റുകയും ചെയ്തു.