play-sharp-fill
വ്യക്തി വൈരാഗ്യത്തെ തുടർന്ന് ഇരുമ്പ് കമ്പികൊണ്ട് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തു

വ്യക്തി വൈരാഗ്യത്തെ തുടർന്ന് ഇരുമ്പ് കമ്പികൊണ്ട് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തു

 

കോട്ടയം: കിടങ്ങൂരിൽ ഇരുമ്പ് കമ്പി കൊണ്ട് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം ബോട്ട്ജെട്ടി സ്വദേശി ലിജേഷ്  കുമാർ (40), കിടങ്ങൂർ സ്വദേശി ഗിരീഷ് കുമാർ. ജി (53), പെരുമ്പായിക്കാട് സ്വദേശി സതീഷ് കുമാർ.ബി (51) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.

 

മൂവരും സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 11.00 മണിയോടുകൂടി ബൈക്കിൽ വരികയായിരുന്ന കിടങ്ങൂർ സ്വദേശിയായ യുവാവിനെ കോയിത്തറപടിക്ക് സമീപം വച്ച് ഓട്ടോയിൽ പിന്തുടർന്നെത്തി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കുമരകം ബോട്ട് ജെട്ടിക്ക് സമീപം ലിജേഷ് കുമാർ നടത്തിയിരുന്ന മീൻതട്ട് കിടങ്ങൂർ സ്വദേശിയായ യുവാവ് നടത്തി വന്നിരുന്നത് നിർത്തുകയാണെന്ന് ലിജേഷിനോട് പറഞ്ഞതിലുള്ള വിരോധം മൂലം, ഇയാളും സുഹൃത്തുക്കളും ചേർന്ന് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും,മര്‍ദ്ദിക്കുകയും ,ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.


 

ആക്രമണത്തിൽ യുവാവിന് തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുകയും, തലച്ചോറിൽ ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group