ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2021-ന് ജെയിൻ യൂണിവേഴ്സിറ്റി വേദിയാകും

സ്വന്തം ലേഖകൻ

കൊച്ചി: കർണാടകയിൽ നടക്കാനിരിക്കുന്ന രണ്ടാമത്തെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് ബെംഗലൂരുവിലെ ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസ് വേദിയാകും.

കഴിഞ്ഞ ദിവസമാണ് കേന്ദ്ര കായികമന്ത്രി കിരൻ റിജിജുവും കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ഗെയിംസിന്റെ ആതിഥേയ സംസ്ഥാനമായി കർണാടകയെ പ്രഖ്യാപിച്ചത്.

അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ (എഐയു) സഹകരണത്തോടെയാണ് രാജ്യത്തെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ഗെയിംസായ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് സംഘടിപ്പിക്കുന്നത്. ഗെയിംസിന്റെ ആദ്യ പതിപ്പ് 2020 ഫെബ്രുവരിയിൽ ഭുവനേശ്വറിലാണ് നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group