video
play-sharp-fill

കെ ജി മാരാർ അനുസ്മരണം നടത്തി

കെ ജി മാരാർ അനുസ്മരണം നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ബിജെപി യുടെ ആദ്യകാല പ്രവർത്തകനും കേരള രാഷ്ട്രത്തിലെ സൗമ്യനുമായിരുന്ന കെ.ജി മാരാർരുടെ 25-)0 അനുസ്മരണം ബി.ജെപി ജില്ലാ ഓഫീസിൽ നടന്നു.
രാഷ്ട്രീയ പ്രവർത്തനത്തിലെ വേറിട്ട വ്യക്തിത്വമായിരുന്നെന്നും ഇതര രാഷ്ട്രീയ പാർട്ടിക്കാരുടെ മുൻപിൽ പാർട്ടിയെ ആദ്യകാലങ്ങളിൽ വളർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച് വ്യക്തികൂടിയായിരുന്ന് മാരാർജിയെന്ന് സംസ്ഥാന സമിതി അംഗവും, മാരാർജിയുടെ സഹപ്രവർത്തകനുമായിരുന്ന പി.കെ രവീന്ദ്രൻ അഭിപ്രായപ്പെട്ടു.കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.മാരാർജിയുടെ വിയോഗം ഇന്നും പാർട്ടിയ്ക്ക് തീർത്താതീരാത്ത നഷ്ടമാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് എൻ.കെ നന്ദകുമാർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് എൻ. ഹരി, സംസ്ഥാന സമിതി അംഗം അഡ്വ.എം എസ് കരുണാകരൻ,മേഖലാ സംഘടനാ സെക്രട്ടറി കെ.പി സുരേഷ്, ജില്ലാ സെക്രട്ടറി സി.എൻ സുബാഷ്, കെ .പി ഭുവനേശ്, മഹിളാമോർച്ച സംസ്ഥാന വൈ. പ്രസിഡന്റ് റീബാ വർക്കി, യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്ണ,വൈ.പ്രസിഡന്റ് വിപി മുകേഷ്,ജില്ലാ കമ്മിറ്റി അംഗം കുസുമാലയം ബാലകൃഷ്ൻ, ഡോ. ലിജി വിജയകുമാർ, ഇ.കെ വിജയകുമാർ,സംസ്ഥാന കൗൺസിൽ അംഗം കെ.യു ശാന്തകുമാർ, മണ്ഡലം ഭാരവാഹികളായ രാജേഷ് ചെറിയമഠം,ജോമോൻ കെ.ജെ, സിന്ധു അജിത്ത്, ഇന്ദിരാകുമാരി തുടങ്ങിയവർ സംസാരിച്ചു.

കർഷകമോർച്ച മുൻ ജില്ലാ ജന:സെക്രട്ടറി സുബ്രഹ്മണ്യൻ കിടങ്ങൂരിന്റെ ദേഹവിയോഗത്തിൽ നിയോജക മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group