കോട്ടയത്തു കേരളോത്സവത്തിന് ഇന്ന് തുടക്കമാകും; ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ രാവിലെ ഒമ്പതിന് സഹകരണ- മന്ത്രി വി എന്‍ വാസവന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും

കോട്ടയത്തു കേരളോത്സവത്തിന് ഇന്ന് തുടക്കമാകും; ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ രാവിലെ ഒമ്പതിന് സഹകരണ- മന്ത്രി വി എന്‍ വാസവന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും

കോട്ടയം: ജില്ലാതല കേരളോത്സവത്തിന് ഇന്ന് തുടക്കമാകും. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ രാവിലെ ഒമ്ബതിന് സഹകരണ- മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍എ അധ്യക്ഷനാകും. തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. കേരള സംസ്ഥാന യുവജനക്ഷേബോര്‍ഡംഗം സന്തോഷ് കാലാ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍ ശ്രീലേഖ എന്നിവര്‍ പദ്ധതി വിശദീകരണം നടത്തും. ത്രിതല പഞ്ചായത്തംഗങ്ങള്‍, തദ്ദേശഭരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

തിരുവാതിരകളി, ഒപ്പന, കോല്‍കളി, മാര്‍ഗംകളി, ദഫ്മുട്ട്, വട്ടപ്പാട്ട്, മോണോ ആക്‌ട്, മിമിക്രി, മൈം, നാടകം, കഥാപ്രസംഗം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരളനടനം, ഓട്ടന്‍ തുള്ളല്‍, കഥകളി, മാപ്പിളപ്പാട്ട്, പ്രസംഗം, കവിതാപാരായണം, ക്വിസ്, ഉപന്യാസം – കവിതാ – കഥാരചന, കര്‍ണ്ണാടക സംഗീതം, ലളിതഗാനം, വായ്പ്പാട്ട്, ചിത്രരചനാ മത്സരങ്ങള്‍, കാട്ടൂണ്‍ മത്സരം, കളിമണ്‍ ശില്പ നിര്‍മാണം, പുഷ്പാലങ്കാരം, മൈലാഞ്ചിയിടല്‍ എന്നീ മത്സരങ്ങള്‍ ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ ശനിയാഴ്‌ച നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിഎംഎഎസ്‌ കോളജ് മൈതാനത്ത് അത്‌ലറ്റിക്‌സ്‌ മത്സരങ്ങളും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ബാസ്‌ക്കറ്റ് ബോള്‍, ഷട്ടില്‍, കളരിപ്പയറ്റ് മത്സരങ്ങളും നടക്കും. ബസേലിയസ് കോളജില്‍ ഫുട്‌ബോള്‍ മത്സരം നടക്കും. കഞ്ഞിക്കുഴി ചെസ് അക്കാദയില്‍ ചെസ് മത്സരവും ഗാന്ധിനഗര്‍ തോപ്പന്‍സ് അക്കാദമിയില്‍ നീന്തല്‍ മത്സരവും നടക്കും. കലാമത്സരങ്ങള്‍ 11നും കായികമത്സരങ്ങള്‍ 12നും അവസാനിക്കും