play-sharp-fill
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ ഇടിയും മിന്നലും ചേർന്ന മിതമായ , ഇടത്തരം മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ ഇടിയും മിന്നലും ചേർന്ന മിതമായ , ഇടത്തരം മഴയ്ക്ക് സാധ്യത

 

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ ഇടിയും മിന്നലും ചേർന്ന മിതമായ , ഇടത്തരം മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിലെ ശക്തിയേറിയ ന്യൂനർമദ്ദം ദുർബലമായ ന്യൂനമർദ്ദമായി മാറി..

ഒഡിഷക്കും ഛത്തിസ്ഗഡിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തിയേറിയ ന്യൂനർമദ്ദം ദുർബലമായ ന്യൂനമർദ്ദമായി കിഴക്കൻ മധ്യപ്രദേശിനും ഛത്തിസ്ഗഡിനും മുകളിലായി സ്ഥിതി ചെയ്യുന്നു.

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ ഫലമായി
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ ഇടി /മിന്നൽ കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത.

ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്നും ( ജൂലൈ 22 ) ജൂലൈ 25 -26 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതോടൊപ്പം കേരള തീരത്തു അടുത്ത രണ്ടു ദിവസത്തേക്ക് ശക്തിയേറിയ പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ (30-40 kmph) കാറ്റിന് സാധ്യത.