
തിരുവനന്തപുരം: മഴക്കാലം എത്തി. തെക്കുപടിഞ്ഞാറൻ കാലവർഷം മൂന്ന് ദിവസത്തിനകം കേരളത്തിലെത്തുമെന്നു കാലാവസ്ഥാ വകുപ്പ്. 27ന് ആരംഭിക്കുമെന്നായിരുന്നു മുൻപ്രവചനം.
ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ തെക്കുകിഴക്കൻ അറബിക്കടല്‍ വരെ ന്യൂനമർദപ്പാത്തി നിലനില്‍ക്കുന്നതിനാല്‍ 29 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയും ഇടിമിന്നലും കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ 26ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







