Spread the love

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ കാലില്‍ തുളഞ്ഞു കയറിയ മരക്കഷണങ്ങള്‍ നീക്കാതെ ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ മുരളീധരൻ.

video
play-sharp-fill

തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടർനടപടിയെന്ന് മന്ത്രി വ്യക്തമാക്കി. ഭരതന്നൂർ സ്വദേശി വി മധുവാണ് ഗുരുതരമായ അനാസ്ഥയുടെ ഇരയായത്.

കഴിഞ്ഞ മാർച്ച്‌ 21നാണ് മരത്തില്‍ നിന്ന് വീണതിനെ തുടർന്ന് ഭരതന്നൂർ സ്വദേശി മധുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് എത്തിച്ചത്. വിശദ പരിശോധനയ്ക്ക് ശേഷം എക്സറേ എടുത്ത് മുറിവ് തുന്നിക്കെട്ടി മധുവിനെ വീട്ടിലേക്ക് വിട്ടു. രണ്ടുമാസത്തിനുശേഷം മുറിവില്‍ നിന്ന് പഴുപ്പ് വന്നതിനെ തുടർന്നാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ 5 സെന്റിമീറ്റർ നീളവും 3 സെന്റിമീറ്റർ വീതിയും വരുന്ന മരകഷ്ണങ്ങളാണ് പുറത്തെടുത്തത്.നിലവില്‍ മധുവിന്റെ കുടുംബം പരാതി നല്‍കിയിട്ടില്ല. വരുന്ന ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണക്കം പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. അതേസമയം മെഡിക്കല്‍ കോളേജിന്റെ വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.