Spread the love

തൃണമൂല്‍ തോറ്റിട്ടില്ല; രാജിവയ്ക്കില്ല മമത; അസാധാരണ നീക്കത്തിൽ ഞെട്ടി ബം​ഗാൾ;
മമതയുടെ വാശി ബംഗാളില്‍ സൃഷ്ടിക്കുന്നത് ഭരണഘടനാ പ്രതിസന്ധി; തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി കസേര കിട്ടുമോ? ഇനി എന്തു സംഭവിക്കും? നിയമ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

video
play-sharp-fill

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, പരാജയം സമ്മതിക്കാനോ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനോ തയ്യാറല്ലെന്ന മമതയുടെ പ്രഖ്യാപനം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കി.

തൃണമൂല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതല്ലെന്നും ബിജെപി അധികാരം ബലമായി പിടിച്ചെടുക്കുകയായിരുന്നുവെന്നും ആരോപിക്കുന്ന മമത, പോരാട്ടം തെരുവിലേക്കും കോടതിയിലേക്കും മാറ്റാനാണ് ഒരുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് ആറിന് നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ, ഭരണഘടനാപരമായ കടമ്പകള്‍ മമതയ്ക്ക് വെല്ലുവിളിയാകുകയാണ്.

കാലാവധി പൂര്‍ത്തിയായാല്‍ രാജിവെക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥയാണെന്നും അല്ലാത്തപക്ഷം ഗവര്‍ണര്‍ക്ക് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ അധികാരമുണ്ടെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മമതയുടെ ഈ പ്രതിരോധം കൊണ്ട് മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നഫാഡെ പറഞ്ഞു. അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് നിയമസഭ പിരിച്ചുവിടാനും സര്‍ക്കാരിന്റെ കാലാവധി അവസാനിപ്പിക്കാനും സാധിക്കും.

രാജിവെക്കില്ലെന്ന മമതയുടെ തീരുമാനം ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ഇന്ത്യ ടുഡേയോട് വിശദീകരിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു… ലഭ്യമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഏതെങ്കിലും അധികാരപരിധിയുള്ള കോടതി ഈ തിരഞ്ഞെടുപ്പ് റദ്ദാക്കാത്ത പക്ഷം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച ഫലം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഈ സാഹചര്യത്തില്‍, രാജിക്കത്ത് സമര്‍പ്പിക്കാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്,’ നഫാഡെ പറഞ്ഞു

മമത നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍, സര്‍ക്കാരിനെ പിരിച്ചുവിടുകയല്ലാതെ ഗവര്‍ണര്‍ക്ക് മുന്നില്‍ മറ്റ് വഴികളുണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അത് ഭരണഘടനാ വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കും’.